വിജയ കുതിപ്പില്‍ ലിവര്‍പൂള്‍: ഗോളടിച്ച് ലൂയിസ് ഡയസും സലാഹും
ലïന്‍: പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വോള്‍വ്സിനെ ഒന്നിനെതിരെ രï് ഗോളുകള്‍ക്ക് തോല്‍പിച്ചു. ലൂയിസ് ഡയസും(15) പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹും(37) ലക്ഷ്യംകïു. വോള്‍വ്സിനായി മത്തേയുസ് കുനിയ(67) ആശ്വാസ ഗോള്‍ നേടി. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തിനുള്ള ഭീഷണി ഒഴിവാക്കാനുമായി. നിലവില്‍ 60 പോയന്റുമായി ചെമ്പട തലപ്പത്ത് തുടരുന്നു. രïാമതുള്ള ആര്‍സനലുമായി ഏഴ് പോയന്റിന്റെ മേധാവിത്വമാണുള്ളത്. ഈ സീസണില്‍ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി കളിച്ച 40 മാച്ചില്‍ 30ലും ജയിക്കാന്‍ ആര്‍നെ സ്ലോട്ടിനും സംഘത്തിനുമായി. യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളില്‍ കളിക്കുന്ന ടീമുകളില്‍ ഒന്നാമതാണ് ലിവര്‍പൂള്‍.