പാണ്ഡ്യ ഉണ്ടാകില്ല! നയിക്കാന്‍ രോഹിത് ?
മുംബൈ: ഐ.പി.എല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക്ക് പാണ്ഡ്യ കളിച്ചേക്കില്ല. മാര്‍ച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ 18-ാം പതിപ്പിന്റെ ഷെ
ഡ്യൂള്‍ ബി.സി.സി.ഐ പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരത്തിന് ശേഷം ഹര്‍ദിക്ക് പാണ്ഡ്യക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെയുള്ള മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റ് കാരണമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് സീസണിലെ അവസാന മത്സരം ആയത് കാരണം അടുത്ത സീസണിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ താരത്തിന് വിലക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദിക്കിന്റഎ അഭാവത്തില്‍ ടീമിനെ മുന്‍ രോഹിത് ശര്‍മ തന്നെ നയിക്കുമോ എന്നാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍.
അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ ക്യാ
പ്റ്റന്‍ ആകുമോ അതോ ഇന്ത്യന്‍ ട്വന്റി-20 ടീമിലെ നിലവിലെ നായകനായ സൂര്യകുമാര്‍ യാദവ് നയിക്കുമോ എന്ന് കïറിയണം.
രോഹിത് ശര്‍മ തന്നെ നയിച്ചേക്കുമെന്നാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നുത്.
മാര്‍ച്ച് 22ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും