ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ;പ്രതിമാസ തിരിച്ചടവുകളില്‍ ഇനി ലാഭം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസിക്കാം. എസ.്ബി.ഐ അതിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കിലും (ഇ.ബി.എല്‍.ആര്‍) വിവിധ വായ്പകള്‍ക്ക് ബാധകമായ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കിലും (ആര്‍.എല്‍.എല്‍.ആര്‍) ഇളവ് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച നടന്ന എം.പി.സി യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് .25 പോയിന്റ് കുറച്ച് 6.25 ശതമാനത്തിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് എസ്.ബി.ഐ.യും പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് കഴിഞ്ഞ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം, മുന്‍
നിര നിരക്കുകളില്‍ നിന്ന് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ (എം.സി.എല്‍.ആര്‍), അടിസ്ഥാന നിരക്ക്, ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്ക് (ബി.പി.എല്‍.ആര്‍) എന്നിവ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.