ദൈവത്തിൻ്റെ സ്വന്തം നാട് കുറ്റകൃത്യങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്.

അഡ്വ. ഏ.ഡി ബെന്നി
ദൈവത്തിൻ്റെ സ്വന്തം നാട് കുറ്റകൃത്യങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്. അത്രയേറെ ക്രിമിനൽ കുറ്റങ്ങളാണ് സമൂഹത്തിൽ നടന്നുക്കൊണ്ടിരിക്കുന്നത്. കേരളത്തിൻ്റെ പോക്ക് എങ്ങോട്ടാണ് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് കേരളം ഈ രീതിയിൽ പരിവർത്തനംചെയ്യപ്പെട്ടത് എന്ന് ചിന്തിക്കേണ്ട വസ്തുതയാണ് .ലഹരി മരുന്നിൻ്റെ ഉപയോഗം ഒരു കാരണമായി നമുക്ക് പറഞ്ഞുവെയ്ക്കാം. പക്ഷേ, ആ ഒരു കാരണം കൊണ്ട് മാത്രമാണോ ഇത് സംഭവിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. ദൈവത്തിൻ്റെ സ്വന്തം നാട് കുറ്റകൃത്യങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്. അത്രയേറെ ക്രിമിനൽ കുറ്റങ്ങളാണ് സമൂഹത്തിൽ നടന്നുക്കൊണ്ടിരിക്കുന്നത്.
കേരളത്തിൻ്റെ പോക്ക് എങ്ങോട്ടാണ് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് കേരളം ഈ രീതിയിൽ പരിവർത്തനംചെയ്യപ്പെട്ടത് എന്ന് ചിന്തിക്കേണ്ട വസ്തുതയാണ് .ലഹരി മരുന്നിൻ്റെ ഉപയോഗം ഒരു കാരണമായി നമുക്ക് പറഞ്ഞുവെയ്ക്കാം. പക്ഷേ, ആ ഒരു കാരണം കൊണ്ട് മാത്രമാണോ ഇത് സംഭവിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. യഥാർത്ഥ ഉറവിടം പരിശോധിക്കുമ്പോൾ സമ്പത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടാണ് പലപ്പോഴും അക്രമങ്ങൾക്ക് കാരണമാകുന്നത്. സ്വന്തം മക്കളെ പണം സമ്പാദിക്കാനുള്ള ഉപകരണമാക്കി മാറ്റുന്നതിൻ്റെ അതുപോലെ ചിന്തകളിൽ വരുന്ന വൈകല്യം, മനുഷ്യൻ കൂടുതൽ സ്വാർത്ഥനായി മാറിക്കൊണ്ടിരിക്കുന്നു. ആ സ്വാർത്ഥത മനുഷ്യനെ സംബന്ധിച്ച് മറ്റുള്ളവരുടെ നിലനിൽപ്പിനെ, മറ്റുള്ളവരുടെ അവകാശങ്ങളെ യാതൊരു രീതിയിലും പരിഗണിക്കാതെ സമൂഹത്തിൽ നിലനിൽക്കുക എന്ന കാഴ്ചപ്പാടും വ്യക്തികളിൽ രൂഢമൂലമാകുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന അരാജകത്വമാണ് സമൂഹത്തെ ഈ രീതിയിലേക്ക് നയിക്കുന്നത്.അതുകൊണ്ടുതന്നെ കുട്ടികളെ വളർത്തുമ്പോൾ മൂല്യങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുവാനുള്ള സ്വാർത്ഥരഹിത പരമായി ജീവിക്കേണ്ടതിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട ഒരു ബാധ്യത നമുക്കുണ്ട് എന്നതുകൂടി കാണേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ കൂടുതൽ നമ്മുടെ സമൂഹം അക്രമണത്തിനിരയാകും എന്നതിൽ യാതൊരു സംശയവുമില്ല അത്രയേറെ ഞെട്ടിക്കുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
മലയാളിയെ പോലെ പറ്റിക്കപ്പെടുവാൻ കാത്തിരിക്കുന്ന ഒരു സമൂഹം വേറെയില്ല എന്നതുകൂടി നമ്മൾ കാണേണ്ടതാണ്. അവിടെയും മലയാളിക്ക് പിഴക്കുന്നത് സാമ്പത്തിക പ്രലോഭനങ്ങളാണ്. കർശനമായ നിലപാടുകൾ കൈക്കൊണ്ടില്ലെങ്കിൽ അത് രണ്ട് രീതിയിലും കുറ്റവാളികളെ കർശനമായി ശിക്ഷിക്കുകയും, അതോടൊപ്പം തന്നെ പുതുതലമുറയുടെ മനസ്സിൽ ചിന്തകൾക്ക് മാറ്റം വരുത്തി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ കുടുംബം കൈവിട്ടു പോകും എന്നത് തന്നെ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.