Sports

എം.ഒ.ഐ കിരീടം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സിന്

മനാമ: നാലാമത് ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ടെന്നീസ് ചാലഞ്ചര്‍ (എം.ഒ.ഐ) കിരീടം സ്വന്തമാക്കി ഹംഗേറിയന്‍ താരം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സ്. ഗുദൈബിയയിലെ പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്‌സ് ക്ലബ്ബിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയ വാവാസോറിയെ പരാജയപ്പെടുത്തിയാണ് ഫുക്‌സോവിക്‌സ് കീരീടം നേടിയത്.
  സ്‌കോര്‍ 6-3, 7-6, 6-4.മത്സരത്തിന്റെ തുടക്കത്തിലേ ഫുക്‌സോവിക്‌സ് ആധിപത്യം സ്ഥാപിച്ചിരുന്നു. മികച്ച സര്‍വിസുകളും ഷോട്ടുകളുമായി കളിയിലുടനീളം ആക്രമണം അഴിച്ചുവിട്ട ഫുക്‌സോവിക്‌സ് ആദ്യ  സെറ്റ് 6-3ന്  അനായാസം നേടി. 2 സെറ്റില്‍ ഇറ്റാലിയന്‍ താരം വാവാസോറിയ പൊരുതി നിന്നെങ്കിലും അവസാന ലാപ്പില്‍ ടൈബ്രേക്കറില്‍ 7-6 എന്ന നിലയില്‍ സെറ്റ് കരസ്ഥമാക്കി  ഫുക്‌സോവിക്‌സ് മുന്നിലെത്തി.
  കളിയില്‍ തുടരാനുള്ള മൂന്നാം പോരാട്ടത്തില്‍ വാവാസോറിയ ആക്രമിച്ചു കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കരുത്തനായ ഫുക്‌സോവിക്‌സ് മൂന്നാം സെറ്റും നേടി കപ്പിനെ ചുïോടടുപ്പിച്ചു. ബഹ്‌റൈനില്‍ കഴിഞ്ഞ രïു ദിവസമായി തുടരുന്ന മഴ കളിയെയും ബാധിച്ചിരുന്നു. നേരത്തിന് മത്സരം നടത്താന്‍ കഴിയാതിരുന്നതിനാല്‍ ഒരേ ദിവസം ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും കളിച്ചാണ് ഫുക്‌സോവിക്‌സ് ഫൈനലിലെത്തിയത്. രï് ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഹംഗേറിയന്‍ താരത്തിന് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *