റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ‘തുടക്കം’
കീവ്: ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായുള്ള എല്ലാ യുദ്ധത്തടവുകാരെയും കൈമാറാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
‘റഷ്യ ഉക്രേനിയക്കാരെ മോചിപ്പിക്കണം. എല്ലാവര്‍ക്കും വേണ്ടി എല്ലാം കൈമാറാന്‍ ഉക്രെയ്ന്‍ തയാറാണ്, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു.
2024 ഒക്ടോബറില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) മധ്യസ്ഥത വഹിച്ചതോടെ റഷ്യയും ഉക്രെയ്നും 95 യുദ്ധത്തടവുകാരെ വീതം കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 ല്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തടവുകാരെ കൈമാറുന്ന 58-ാമത്തെ സംഭവമാണിതെന്ന് ഉക്രേനിയന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണര്‍ ഡിമിട്രോ ലുബിനെറ്റ്‌സ് പറഞ്ഞു.