കോലി ആണ് ‘കിംഗ്’ എന്ന് വിളിക്കപ്പെടാന്‍ അര്‍ഹന്‍, ബാബര്‍ അസം അല്ല: മുഹമ്മദ് ഹഫീസ്
ഇന്നലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടി കോലിയാണ് യഥാര്‍ഥ കിംഗ് എന്ന് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഫീസ്. ബാബര്‍ അസം അല്ല, വിരാട് കോ്ലിയാണ് ”കിംഗ്” എന്ന പദവി അര്‍ഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിരാട് വലിയ സ്റ്റേജില്‍ പ്രകടനം നടത്തുന്ന താരമാണ്. അദ്ദേഹം വലിയ അവസരങ്ങള്‍ക്ക് ആയി കാത്തിരിക്കുകയും അത്തരം സ്റ്റേജുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം, വിരാട് കോ്ലി ആ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അദ്ദേഹം കളിക്കുക മാത്രമല്ല, എന്റെ രാജ്യത്തിനായി മത്സരം ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആയി നില്‍ക്കുന്നത്.” ഹഫീസ് പറഞ്ഞു.
പിആര്‍ ഉപയോഗിച്ച് കിംഗ് ആവുകയല്ല അദ്ദേഹം, ലോകമെമ്പാടും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.” ഹഫീസ് കൂട്ടിച്ചേര്‍ത്തു.