Podcasts

പിണറായിയുടേത് ഇടത് സർക്കാർ തന്നെയോ

സംസ്ഥാനത്തിൻ്റെ തന്ത്രപ്രധാനമായ കാര്യങ്ങൾക്ക് അംഗീകാരം നൽകേണ്ട സുപ്രധാന ബോഡിയാണ് മന്ത്രിസഭ. അങ്ങേയറ്റം ഗൗരവത്തോടെയാണ് അതിലെ ഓരോ തീരുമാനങ്ങളെയും ജനങ്ങൾ കേൾക്കുന്നതും ഉൾക്കൊള്ളുന്നതും. എന്നാൽ ഇക്കഴിഞ്ഞ മന്ത്രിസഭയിലുണ്ടായത് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ്. പി.എസ്.സി. ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം വർധനവിനാണ് തീരുമാനം. അതും നിസാരമല്ല. ഒന്നര ലക്ഷത്തിലധികം. പിന്നാലെയെത്തി സർക്കാർ അഭിഭാഷകർക്കും വേതനം വർധന, ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായുള്ള മുൻ കേന്ദ്ര മന്ത്രിക്ക് യാത്രാബത്ത ഇരട്ടിയലധികം വർധിപ്പിക്കാൻ ശുപാർശയും. പത്ത് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരത്തിലാണ് സംസ്ഥാനത്തെ ആശാവർക്കർമാർ. വെറും ഏഴായിരം രൂപയാണ് അലവൻസ്. അതം കിട്ടി നാട് മുഴുവൻ മാസം മുഴുവൻ അലയുകയാണ്. എല്ലാവർക്കും പന്തു തട്ടാനുള്ള കഥാപാത്രങ്ങളായിട്ട്. ആ തുഛമായ വേതനം കുടിശികയായിട്ട് അഞ്ച് മാസമായി. അതിൽ രണ്ട് മാസത്തെ ഇപ്പോൾ അനുവദിച്ചു. എന്നിട്ടും മൂന്ന് മാസത്തെ കിടക്കുകയാണ്. നേരിയ വർധനയെങ്കിലും വരുത്താനുള്ള കാലങ്ങളായുള്ള അപേക്ഷക്കൊടുവിലാണ് നിവൃത്തിയില്ലാതെയുള്ള സമരത്തിനെത്തിയത്. അവരോ‌ട് മുഖം തിരിച്ചാണ് രാഷ്ട്രീയ നിയമനം നേടി സുഖശീതളിമയിൽ ആസ്വാദ്യ ജീവിതം നയിക്കുന്നവർക്ക് വൻ തുക വർധിപ്പിച്ചത്. കടുത്ത സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ നികുതി വർധിപ്പിക്കുകയും പെൻഷൻ വർധിപ്പിക്കാതിരിക്കുകയും ചെയ്ത സർക്കാരാണ് അവരെ വെയിലത്തിരുത്തി പണമുള്ള വിഭാഗത്തിന് വീണ്ടും വാരിക്കോരി കൊടുത്തത്. സാമ്പത്തികമായി കേരളം വെന്റിലേറ്ററിലിൽ കിടന്ന് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ പോരാടുമ്പോഴാണ് ഈ കൊടും ചതി. ഒരു ഗതിക്ക് പരാഗതിയില്ലാത്ത ഒരാഴ്ച്ചയോളമായി മന്ത്രിസഭയോഗ വേദിയായ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാവർക്കന്മാർ ശമ്പളം കുടിശ്ശിക ലഭിക്കാനും മറ്റ് ആവശ്യങ്ങളുയർത്തിയും രാപ്പകൽ സമരം ചെയ്യുമ്പോഴാണ് അവരുടെ നെഞ്ചത്ത് കസേരയിട്ടിരുന്ന് മന്ത്രിസംഘത്തിൻ്റെ പരിച മുട്ടുക്കളി. ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ പി.എസ്.സി ചെയർമാന് 3.5 മുതൽ 4 ലക്ഷം വരെയാണ് വർധനവ്. അംഗങ്ങൾ മൂന്നര ലക്ഷം രൂപയും. ഇതോടെ ചെയർമാൻ്റെ ശമ്പള സ്കെയിൽ ജില്ലാ ജഡ്ജിയുടെ പരമാവധി സൂപ്പർ ടൈം സ്കെയിലിനും മെമ്പർമാരുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷൻ ഗ്രേഡിനും തുല്യ നിലവിൽ എത്തിക്കഴിഞ്ഞു. 2.42 മുതൽ 2.60 വരെ നിലവിൽ ചെയർമാനും ലഭിക്കുന്നത് കൂടാതെ കാർ, ഡ്രൈവർ, ഫ്ളാറ്റ്, പേഴ്സണൽ സ്റ്റാഫ് എന്നീ സൗകര്യങ്ങളും. സാധാരണയായി ആറ് വർഷം കാലാവധി പൂർത്തിയാക്കുന്ന അംഗത്തിന് ശമ്പളത്തിൻ്റെ 45 ശതമാനം പെൻഷനായും അതായത് 2 ലക്ഷം രൂപ. പിന്നെ  കൃത്യമായ ഫസ്റ്റ് ക്ലാസ് ഡി.എ. തടസങ്ങളില്ലാതെ ലഭിക്കുന്നുണ്ട്. ഒരു വർഷത്തെ കാലാവധിയിലാണെങ്കിൽ 7.5 ശതമാനം പെൻഷനും കിട്ടും. കാലാവധി വർധനവ് പ്രകാരം 7.5% വീതം  കൂടുകയും ചെയ്യും എല്ലാ രീതിയിലും ലാഭം. സ്റ്റേറ്റ് കാറിൽ വരുക, സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ശയിക്കുക, അങ്ങനെ അങ്ങോളം ഇങ്ങോളം പറന്നു നടക്കുക, സുഖം സുന്ദരം, പരമാനന്ദം. പി.എസ്.സി പരീക്ഷകൾ വെറും പേരിന് മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. സാങ്കേതികമായ പല സ്റ്റഡിസ് കണക്കുകൾ കൊണ്ട് തൊഴിലില്ലായ്മ കുറഞ്ഞു റിപ്പോർട്ടുകൾ നിരത്തിയാലും പരീക്ഷാ ദിനങ്ങളിൽ റേഡിലും ബസ്സിലും ട്രെയിനിലുമെല്ലാമുള്ള യുവതിരക്ക് സത്യാവസ്ഥ വിളിച്ചു പറയുന്നുണ്ട്.
ഭരണഘടന പദവിക്ക് അനുസരിച്ചുള്ള പരിഷ്കരണമാവശ്യപ്പെട്ടാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും സർക്കാരിന് അപേക്ഷ നൽകിയത്. നടപ്പിൽവരുത്തിയാലുള്ള ജനരോഷവും ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്താണ് പല തവണ മാറ്റി വെച്ച് ധനവകുപ്പ് തടി തപ്പിയത്. ഭീകരമായ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ക്ഷേമ പെൻഷൻ വർധിപ്പിക്കാതെയാണ് പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യത്വമില്ലാതെ നികുതി വർധിപ്പിച്ച്, സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞിയ്ക്ക് പണം കൊടുക്കാനില്ലാതെ, നാഷണൽ ഗെയിംസിന് ഒരുങ്ങാൻ കായിക താരങ്ങൾക്ക് പണം നൽകാതെയും, എസ്.പി.സി, എൻ.സി.സി ക്യാമ്പുകൾക്ക് സംഖ്യ അനുവദിക്കാതെയും  ഇരിക്കുമ്പോളാണ് രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കായി  ജനാധിപത്യ സർക്കാരിൻ്റെ കൊടിയ ധൂർത്ത്. മറ്റ് സംസ്ഥാനങ്ങൾക്ക് അനുബന്ധമായി പരിഷ്കാരണമെന്നാണ് സർക്കാർ വിശദീകരണം. എന്തൊരു കരുതലാണ് സർക്കാരിന്. ഒരു ധനപ്രതിസന്ധിയുമില്ല, ഫയൽ മടക്കലുമില്ല. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എലപ്പുള്ളി ബ്ലൂവെറി, സ്വകാര്യ വാഴ്സിറ്റി ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്ക് നിയമസഭയ്ക്ക് അകത്തും പുറത്തും പിന്തുണ ആവശ്യമായിരിക്കെ സി. പി. എമ്മിനും ഘടകകക്ഷികളായ സി.പി.ഐയ്ക്കും കേരള കോൺഗ്രസ് (എം)നും എൻ.സി.പി. യ്ക്കും ജനങ്ങളുടെ വറച്ചട്ടിയിൽ നിന്ന് പിടിച്ചു പറിച്ചു നടത്തുന്ന അരിയിട്ട വാഴിക്കലാണ് അന്യായമായ ഈ ശമ്പള വർധനവ്. പി.എസ്.സി.യിൽ രജിസ്ട്രേഷൻ ഫീ,വകുപ്പുതല പരീക്ഷകളുടെ ഫീസ്,പോസ്റ്റിൽ ഓർഡർ അയക്കുന്നതിന്റെ വരുമാനം, പി.എസ്.സി ബുള്ളറ്റിൽ വിൽപ്പന എന്നിങ്ങനെയുള്ള വരവുകൾ നിലനിൽക്കുകയാണ് പി.എസ്.സിയിലെ ഇത്തിൾക്കണ്ണികളുടെ ആഡംബരത്തിന് സർക്കാർ പച്ചക്കൊടി കാട്ടുന്നത്. ജനങ്ങളെ ഭയമില്ലാത്ത ജനാധിപത്യത്തിന് അപമാനിക്കുന്ന സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റേത് കുറ്റകരമായ മൗനമാണ്. പണമില്ലാത്തതിനാൽ ചികിത്സ ഇൻഷുറൻസ് പദ്ധതികളും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മരുന്നുകൾ എത്തിക്കാനുള്ള കമ്പനികൾക്ക് നൽകാൻ ബാക്കി നിൽക്കുന്ന കുടിശികയും റേഷൻ സിവിൽ സപ്ലൈ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതും പകലുപോലെ തെളിഞ്ഞു നിൽക്കുമ്പോൾ എന്ത് ന്യായം നിരത്തിയാലും പറഞ്ഞാലും അംഗീകരിക്കാനാവാത്ത ധിക്കാരപരവും ഏകാധിപത്യപരവുമായ തീരുമാനമാണ് സർക്കാർ സമീപകാലത്തായി കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി പോലും ചെയ്യാത്ത വിധമുള്ള കൃത്യങ്ങളാണ് സംസ്ഥാന മന്ത്രിസഭയിൽ

Leave a Reply

Your email address will not be published. Required fields are marked *